COVID 19KeralaLatest NewsIndiaNews

പിഎം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ക്ക് എന്തു സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍

കഴിഞ്ഞ വര്‍ഷം കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം 60,858 വെന്റിലേറ്ററുകള്‍ കേന്ദ്രം സംഭരിച്ചു.

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാണ്. ഓക്സിജൻ ക്ഷാമവും മരണ സംഖ്യ വർദ്ധിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ആരോഗ്യമേഖലയിൽ നിന്നും വരുന്ന ചില റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്രം പി എം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമായും പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോൾ പുറത്തുവരുന്നത് സംസ്ഥാന സർക്കാരുകളുടെ ഗുരുതരമായ അനാസ്ഥയാണ്.

read also: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

വെന്റിലേറ്റർ പ്രവർത്തനരഹിതമാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ ബി ജെ പി സർക്കാർ നൽകിയ വെന്റിലേറ്ററുകൾക്ക് ഗുണനിലവാരമില്ലെന്നായിരുന്നു കൂടുതൽ പേരും ആരോപിച്ചത്. എന്നാല്‍ കേന്ദ്രം കൈമാറിയ വെന്റിലേറ്ററുകള്‍ കൃത്യസമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതും, പ്രവര്‍ത്തിപ്പിക്കുന്നതിലെ പരിചയക്കുറവുമെല്ലാമാണ് ഉപകരണങ്ങള്‍ തകരാറിലാവാന്‍ കാരണമെന്ന് ഇപ്പോൾ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം 60,858 വെന്റിലേറ്ററുകള്‍ കേന്ദ്രം സംഭരിച്ചു. ഇതില്‍ 58,850 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. പിഎം കെയേഴ്സ് സ്‌കീം പ്രകാരം 49960 വെന്റിലേറ്ററുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചത്. എന്നാല്‍ ഇവയില്‍ 32,719 എണ്ണം മാത്രമാണ് ഏപ്രില്‍ ആറിന് മുന്‍പായി ഇന്‍സ്റ്റാള്‍ ചെയ്തത്
.
പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി (പിഎം കെയേഴ്സ്) പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത ഈ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഉപകരണങ്ങള്‍ കേടാകുന്നതിലേക്ക് നയിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപെടുന്നത്. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്തെഴുതിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button