Latest NewsNewsIndia

ഭാര്യക്ക്​ ഓട്ടോറിക്ഷ ഡ്രൈവറുമായ അവിഹിത ബന്ധം​; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കി

ചെന്നൈ: ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കിയതിനെ തുടർന്ന്​ നാല്​ പെൺക​ുട്ടികൾ അനാഥരായിരിക്കുന്നു. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓ​ട്ടോറിക്ഷ ഡ്രൈവറായ സുരേഷ്​(38) എന്നിവരാണ്​ ആത്മഹത്യ ചെയ്തിരിക്കുന്നത്​. തമിഴ്​നാട്ടിലെ ചെങ്കൽപേട്ടിൽ ശനിയാഴ്ചയായിരുന്നു​ ഞട്ടികുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

സംഭവത്തെ കുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ: ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്​. ഭാര്യ കന്നിയമ്മാൾ അവിടെ സഹായിയാണ്​. ഇവർക്ക്​ 16 വയസുള്ള ഒരു മകളുണ്ട്​. സുരേഷിന്​​ ഭാര്യയും മൂന്ന്​ പെൺമക്കളുമാണുള്ളത്​.

കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. തുടർന്ന്​ ഗോപി ഇരുവരുമായും വാക്കേറ്റത്തിലേർപ്പെടുകയുണ്ടായി. ശേഷം ശനിയാഴ്ച രാത്രിയിൽ മൂന്നു പേരും ചേർന്ന്​ ജീവനൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button