CricketLatest NewsNewsSports

അൽ ജസീറയുടെ ക്രിക്കറ്റ്സ് മാച്ച് ഫിക്‌സേഴ്സ്; അന്വേഷണം അവസാനിപ്പിച്ച് ഐസിസി

2018ലെ അൽ ജസീറയുടെ ‘ക്രിക്കറ്റ്സ് മാച്ച് ഫിക്‌സേഴ്സ്’ എന്ന ഡോക്യൂമെന്ററിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണം അവസാനിപ്പിച്ച് ഐസിസി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 2017 റാഞ്ചിയിൽ നടന്ന ടെസ്റ്റ് മത്സരത്തിലും ഇന്ത്യയും ഇംഗ്ലണ്ട് തമ്മിൽ 2016ൽ നടന്ന ടെസ്റ്റിലും പങ്കെടുത്ത അഞ്ച് താരങ്ങൾ ഫിക്സിംഗിൽ പങ്കാളികളായിരുന്നുവെന്നാണ് അൽ ജസീറ പുറത്തുവിട്ടത്.

രണ്ട് ഓസ്‌ട്രേലിയൻ താരങ്ങളും മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെയും പേര് വെളിപ്പെടുത്താതെയായിരുന്നു ഡോക്യൂമെന്ററി. എന്നാൽ ഇവർക്കെതിരെ അന്വേഷണത്തിൽ യാതൊരു കുറ്റവും കണ്ടെത്താനായിട്ടില്ലെന്നാണ് ഐസിസിയുടെ വിധി. ബുക്കികളുമായി ഈ അഞ്ച് താരങ്ങൾക്ക് ബന്ധമുണ്ടെന്നുള്ളതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഐസിസി അറിയിച്ചത്.

ഈ അഞ്ച് താരങ്ങളെയും ഐസിസിയുടെ ഇന്റഗ്രിറ്റി യൂണിറ്റ് ചോദ്യം ചെയ്തിരുന്നുവെന്നും കുറ്റം നടത്തിയതിന് ഒരു സൂചനയും ഇല്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button