
കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്‌എ സിനെയും ഫാസിസ്റ്റ് സംഘടകൾ എന്ന് വിശേഷിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെന്‍ഡ് ചെയ്തു. പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വി,സി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ 19ലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗില്‍ബര്‍ട്ട് ക്ലാസെടുത്തത് എന്നാണ് പരാതി. പ്രൊഫസര്‍ ഗില്‍ബര്‍ട്ട് ബിജെപി-ആര്‍എസ്‌എസ് സംഘടനകള്‍ പ്രോ ഫാഷിസ്റ്റ് സംഘടനകളാണെന്ന് വിദ്യാർത്ഥികളോട് പറയുകയായിരുന്നു. ഇതിനെതിരെ എബിവിപി രംഗത്തെത്തുകയായിരുന്നു.
ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഫാഷിസവും നാസിസവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെയായിരുന്നു അധ്യാപകന്‍ ലോകത്തെമ്പാടുമുള്ള ഫാഷിസ്റ്റ് സംഘടനകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. ആര്‍എസ്‌എസ് അത്തരമൊരു ഫാഷിസ്റ്റ് പ്രസ്ഥാനമാണെന്ന് അധ്യാപകന്‍ ക്ലാസെടുത്തിരുന്നു.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പിലെ അസിസ്റ്റന്റ് പ്രഫസറാണ് ഗില്‍ബര്‍ട്ട്. തുടർന്ന് ലോകത്തെ ഏറ്റവും വലിയ സംഘടനയെ ഫാഷിസ്റ് എന്ന് പറഞ്ഞ പ്രഫസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വൈസ് ചൈന്‍സലര്‍ പ്രഫസര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
എബിവിപിയുടെ പരാതി പ്രകാരം യുജിസിയും എംഎച്ച്‌ആര്‍ഡിയും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികാരികള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് ഗില്‍ബര്‍ട്ടിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയ അധ്യാപകര്‍ ആരോപിച്ചു.
Post Your Comments