KeralaLatest NewsNews

19പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല; 11പേര്‍ ഒപ്പമുണ്ടെന്ന് സതീശന്‍; പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായി തർക്കം

തിരുവഞ്ചൂരിന്റെയോ പി ടി തോമസിന്റെയോ പേര് നിര്‍ദേശിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷ നേതാവായി ആരെത്തുമെന്നു തീരുമാനമായില്ല. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം പാസാക്കിയിട്ടുണ്ട്.

ചെന്നിത്തലപക്ഷത്തിന് 19 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. തങ്ങളെ പിന്തുണയ്ക്കുന്ന 11പേരുണ്ടെന്ന് വി ഡി സതീശന്‍ പക്ഷം അവകാശപ്പെടുന്നു. അതേസമയം തിരുവഞ്ചൂരിന്റെയോ പി ടി തോമസിന്റെയോ പേര് നിര്‍ദേശിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button