CricketLatest NewsNewsSports

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പ്രിയ പൂനിയയുടെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയ പൂനിയ തന്നെയാണ് അമ്മയുടെ മരണവാർത്ത പുറത്തുവിട്ടത്. ‘എല്ലായ്‌പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അർത്ഥം ഇന്നാണ് മനസിലായത്.

ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാൻ നേടണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാർഗ ദർശിയായ അമ്മയെ ഞാനെന്നും സ്നേഹിക്കുന്നു.

ജീവിതത്തിൽ ചില യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ തങ്ങളുടെ ഓർമ്മകൾ ഒരിക്കലും മറക്കില്ല.. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. എല്ലാവിധ മുൻകരുതലുകളുമെടുക്കുക. കാരണം ഈ വൈറസ് അപകടകാരിയാണ്. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. സുരക്ഷിതരായിരിക്കുക’. പ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button