CricketLatest NewsNewsSports

താരങ്ങളെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിച്ചു; ബിസിസിഐയോട് നന്ദി അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

താരങ്ങളെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിച്ചതിന് ബിസിസിഐയോട് നന്ദി അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഐപിഎല്ലിനായി നാട്ടിലെത്തിയ ഓസ്‌ട്രേലിയൻ താരങ്ങളെ മത്സരങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് സുരക്ഷിതമായി തിരിച്ചു നാട്ടിലെത്താൻ സഹായിച്ചതിനാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ചത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താൽക്കാലിക സിഇഒ നിക്ക് ഹോക്ലിയാണ് ബിസിസിഐയോടുള്ള നന്ദി വാക്കുകളിലൂടെ പ്രകടമാക്കിയത്. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ചതോടെ ഓസ്‌ട്രേലിയൻ ഭരണകൂടം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഐപിഎൽ നിർത്തിവെക്കേണ്ടി വന്നതോടെ ഓസ്‌ട്രേലിയൻ താരങ്ങളുടെ മടങ്ങിപ്പോക്ക് തന്നെ സംശയത്തിലായിരുന്നു.

എന്നാൽ സമയോചിതമായ ഇടപെടലിലൂടെ ബിസിസിഐ ഓസ്‌ട്രേലിയൻ താരങ്ങളെ ആദ്യം മാലിദ്വീപിലേക്കും അവിടെ നിന്ന് പിന്നീട് ഓസ്‌ട്രേലിയയിലേക്കും എത്തിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button