Latest NewsKeralaNews

ബ്ലാക്ക് ഫംഗസ്, സംസ്ഥാനത്ത് മരണം സ്ഥിരീകരിച്ചു : മരിച്ചത് അദ്ധ്യാപിക

തിരുവനന്തപുരം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 32 കാരി മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റാണ് പ്രദീപ്.

Read Also : ട്വീറ്റ് ചെയ്ത് ഐസിയു ബെഡ് ലഭിച്ചെങ്കിലും ജാമിയ മില്ലിയ പ്രൊഫസര്‍ നബീല സാദിഖും കോവിഡ് മരണത്തിന് കീഴടങ്ങി

ഇരുവരും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്കായിരുന്നു
താമസം. മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ടുപേരും ഹോം ക്വാറന്‍ൈറനില്‍ കഴിയുകയായിരുന്നു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ അനീഷയ്ക്ക് ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. 12ന് രോഗം ഭേദമായി ഇരുവരും വീട്ടിലേക്ക് വരുന്നതുവഴി അനീഷക്ക് ചെറിയ  അസ്വസ്ഥതയുണ്ടായി. രാത്രി ആയപ്പോള്‍ ഇരു കണ്ണുകള്‍ക്കും വേദന അനുഭവപ്പെട്ടു.

13ന് പുലര്‍ച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഈ സമയം രക്തസമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു. കണ്ണില്‍ കൊഴുപ്പ് അടിഞ്ഞുകൂടി. കിഡ്‌നിയില്‍ ഉപ്പിന്റെ അംശവും വളരെ കൂടുതലായി. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

16നാണ് ബ്ലാക്ക് ഫംഗസാണെന്ന് മനസ്സിലായത്. പിന്നീട് ഇതിനുള്ള മരുന്ന് തമിഴ്‌നാട്ടിലും കേരളത്തിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അനീഷയെ അയക്കാന്‍ തീരുമാനിച്ചു.

18ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടര്‍ന്നു. ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു യുവതി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button