KeralaLatest NewsNews

മലപ്പുറത്ത് സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരൂരിലെ കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി സ്‌കൂൾ മുറ്റത്തുണ്ടായിരുന്നത്.

Read Also: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇന്നലെ ഉച്ചയോടെയാണ് എക്‌സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിയത്. സ്‌കൂളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡാണ് സ്‌കൂളിൽ പരിശോധന നടത്താനെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read Also: കോവിഡിന്റെ രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കും;6 മാസത്തിന് ശേഷം മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ധ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button