Latest NewsIndia

‘ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്ത് വയ്ക്കുക, ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക’

'പിഎം കെയെർസ് ഫണ്ടിലേക്ക് സംഭാവന നൽകിയ താരങ്ങളെ തെരഞ്ഞു പിടിച്ച് സൈബറിടങ്ങളിൽ അപമാനിക്കുക, വ്യക്തിഹത്യ നടത്തുക..'

മുംബൈ: കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ പലതും പ്ലാൻ ചെയ്തു രാജ്യത്തെ അപമാനിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമായിരുന്നു എന്ന് തെളിവുകളുമായി ദേശീയ മാധ്യമങ്ങൾ. കോൺഗ്രസിന്റെ വളരെ വലിയ ഗൂഢാലോചനയാണ് ഇതുമൂലം വെളിയിൽ വന്നത്. അതിൽ പറഞ്ഞിരിക്കുന്ന പലതും പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി പലരും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ ചിത കത്തുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരാകുന്നതിന്റെയും ചിത്രങ്ങൾ കൂടുതൽ പ്രചരിപ്പിക്കണമെന്നും പിഎം കെയർസിൽ സംഭാവന ചെയ്യുന്ന സെലിബ്രിറ്റികളെ വളഞ്ഞിട്ട് അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യണമെന്നും ടൂൾ കിറ്റിൽ പറയുന്നു. ഗുജറാത്തിലെ മരണങ്ങളും രോഗങ്ങളും കൂടുതൽ പൊലിപ്പിച്ചു കാട്ടണമെന്നും പറയുന്നുണ്ട്. ഇപ്രകാരം വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗുജറാത്തിലേതെന്നു പറഞ്ഞ് മഹാരാഷ്ട്രയിൽ നടന്ന മരണങ്ങൾ വരെ പലരും പ്രചരിപ്പിച്ചിരുന്നു. ടൂൾ കിറ്റിലെ പ്രധാന പോയിന്റുകൾ ഇനി പറയുന്നതാണ്.

ടൂൾക്കിറ്റിലെ പ്രധാന നിർദ്ദേശങ്ങൾ

1. കോവിഡ് വ്യാപിക്കാനുള്ള പ്രധാന കാരണം കുംഭമേളയാണെന്ന് പ്രചരിപ്പിക്കുക. ഈദ് ഗാഹുകൾ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും കൂടിച്ചേരലുകളാണെന്ന് പ്രചരിപ്പിക്കുക.

2. ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക. അന്താരാഷ്ട്ര മാധ്യമങ്ങളിൽ കുറേ ചിത്രങ്ങൾ വന്നിട്ടുണ്ട്. തദ്ദേശീയമായുള്ള ചിത്രങ്ങൾ കൂടി നൽകി അതിനെ വിപുലീകരിക്കുക.

3. നമുക്ക് പരിചയുള്ള ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്തോ ബ്ലോക്ക് ചെയ്തോ വയ്ക്കുക..ഇന്ത്യൻ യൂത്തു കോൺഗ്രസിനെ ടാഗ് ചെയ്ത് സഹായം അഭ്യർത്ഥിക്കുന്നവരെ മാത്രം സഹായിക്കുക. ആവശ്യവുമായി വരുന്ന പത്രക്കാർക്ക് മുൻഗണന നൽകുക. ബിജെപി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കോൺഗ്രസ് സഹായത്തിനെത്തി എന്ന പ്രതീതി ഉണ്ടാക്കണം.

4. മോദിയുടെ പ്രതിച്‌ഛായ തകർക്കാൻ വേണ്ടതെല്ലാം ചെയ്യുക. അന്താരാഷ്ട്ര മാധ്യമങ്ങളെ ഇന്ത്യയ്ക്കെതിരെ അണിനിരത്തുന്നതിനോടൊപ്പം പരിചയമുള്ള ബുദ്ധിജീവികളേയും ലിബറൽ ആയുള്ള താരപരിവേഷകരേയും അതിനായി ഉപയോഗിക്കുക.

5. ഗുജറാത്തിനെ ടാർജറ്റ് ചെയ്ത് ആരോപണങ്ങൾ ഉന്നയിക്കുക.

6. സെൻട്രൽ വിസ്താ പ്രോജക്ട്, മോദിയുടെ വീടാണെന്ന് പ്രചരിപ്പിക്കുക.

7. ഇന്ത്യയിലെ കോവിഡിനെ പരാമർശിക്കുമ്പോൾ ‘ഇന്ത്യൻ വകഭേദം’ എന്നെടുത്ത് പറയുക.. സമൂഹ മാധ്യമങ്ങളിൽ അതിനെ ‘മോദി വകഭേദം’ എന്നു വിശേഷിപ്പിക്കുക.

8. PM CARES ഫണ്ടിലേക്ക് സംഭാവന നൽകിയ താരങ്ങളെ തെരഞ്ഞു പിടിച്ച് സൈബറിടങ്ങളിൽ അപമാനിക്കുക, വ്യക്തിഹത്യ നടത്തുക..

9. Missing Amit Sha, Quarantined Jaishakar, Insensitive Nirmala Sitaraman, Sidelined Rajnath Singh തുടങ്ങിയ പദപ്രയോഗങ്ങൾ നിരന്തരം ഉപയോഗിക്കുക..

ഇതൊക്കെയാണ് ഇവരുടെ ചോർന്നു കിട്ടിയ ടൂൾകിറ്റിൽ പറയുന്നത്. അതേസമയം മഹാമാരിക്കാലത്തെ പോലും ദുഷിച്ച രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കുന്ന രാഷ്ട്രീയ അശ്ലീലത്തെ ജനങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്നാണ് പലരും പറയുന്നത്. അതേസമയം ഇത്തരത്തിൽ കർണ്ണാടകയിൽ പല ആശുപത്രികളിലും ബെഡുകൾ ബുക്ക് ചെയ്തിരുന്നത് കണ്ടെത്തിയിരുന്നു.

കൂടാതെ ചില യൂത്തു കോൺഗ്രസ് നേതാക്കൾ ചെയ്യുന്ന കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത് കോൺഗ്രസിന്റെ മലീമസമായ ദുഷ്ടബുദ്ധിയാണ്. മോദിയുടെ പ്രതിച്ഛായ കളയുന്നതിന് ദേശ സുരക്ഷ പോലും നോക്കണ്ട എന്നാണ് ടൂൾ കിറ്റിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button