COVID 19Latest NewsNews

ആശങ്ക പടര്‍ത്തി വീണ്ടും കോവിഡ് ; ചൈനയില്‍ ഒരു ദിവസം വാക്‌സിന്‍ എടുത്തത് 11 ലക്ഷം പേര്‍

അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളിലാണ് നേരിയ തോതില്‍ വീണ്ടും കോവിഡ് കണ്ടെത്തിയത്

ബെയ്ജിംഗ്: ലോകത്ത് കോവിഡ് വ്യാപന ഭീതി അവസാനിച്ചിട്ടില്ല. ചൈനയിലെ വുഹാനിൽ നിന്നും വ്യാപിച്ച കോവിഡ് വൈറസ് ലോകം മുഴവൻ നാശം വിതച്ചു. എന്നാൽ ചൈനയിൽ വൈറസ് വ്യാപനം ക്രമാതീതമായി കുറഞ്ഞു. ഇപ്പോഴിതാ അധികൃതരെ ആശങ്കയിലാക്കി ചൈനയിലെ രണ്ട് പ്രവിശ്യകളിലും തായ്വാനിലും ചെറിയ തോതില്‍ കോവിഡ് വൈറസ് വീണ്ടും പടരുന്നതായി റിപ്പോർട്ട്.

read also: 300 സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ 15 ദിവസത്തെ അധ്വാനം; 140 വര്‍ഷം പഴക്കമുള്ള കോലാര്‍‍ ആശുപത്രി കോവിഡ് കെയര്‍ സെന്‍റര്‍

അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളിലാണ് നേരിയ തോതില്‍ വീണ്ടും കോവിഡ് കണ്ടെത്തിയത്. ഇവിടെ യഥാക്രമം 17ഉം 25 ഉം പേര്‍്ക്കാണ് രോഗബാധ കണ്ടെത്തിയത്. അതേ സമയം തായ്വാനില്‍ നൂറുകണക്കിന് പേരില്‍ രോഗബാധ കണ്ടെത്തി. ഈ വാര്‍ത്ത പരന്നോടെ വളര്‍ന്ന ഭീതി മൂലം മെയ് 16ന് അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളില്‍ 11 ലക്ഷം പേര്‍ വാക്‌സിന്‍ എടുത്തുവെന്നും റിപ്പോർട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button