KeralaLatest NewsNews

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് കരുതിയ വ്യക്തി, സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയാകും; ബിനീഷിനെ പരിഹസിച്ച് ജിതിൻ

രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. കെ കെ ശൈലജ, എം എം മണി തുടങ്ങിയവരെ പുറത്താക്കി പകരം ആർ ബിന്ദു, മുഹമ്മദ് റിയാസ് തുടങ്ങിയവരെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. രണ്ടാം മന്ത്രിസഭയിൽ ഇല്ലാതെ പോയ ബിനീഷ് കോടിയേരിയെ പരിഹസിച്ച് ജിതിൻ കെ ജേക്കബ്. രണ്ടാം പിണറായി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഏവരും കരുതിയിരുന്ന വ്യക്തിയായിരുന്നു ബിനീഷ് എന്നും കള്ളപ്പണ കേസിൽ അകത്തായെന്നും പരിഹസിക്കുകയാണ് ജിതിൻ കെ ജേക്കബ്. ഫേസ്ബുക്കിലൂടെയായിരുന്നു ജിതിന്റെ പരിഹാസം.

‘രണ്ടാം പിണറായി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഏവരും കരുതിയിരുന്ന വ്യക്തി.. പാവം സഖാവ്, കഞ്ചാവ് കേസിലോ, കള്ളപ്പണ ഇടപാടിലോ പെട്ട് അകത്തായിപ്പോയി. ഭരണകൂടം എത്രകണ്ട് വേട്ടയാടിയാലും സഖാവ് ഒരിക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാകും. പ്രബുദ്ധ കേരള വോട്ടർമാർ സഖാവിനെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക തന്നെ ചെയ്യും. കേരളം കാത്തിരിക്കുന്നു സഖാവെ അങ്ങയുടെ ഭരണത്തിനായി’.- ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button