KeralaLatest NewsNews

‘കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണ് മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം’; കോണ്‍ഗ്രസിന് പഠിക്കുന്നൊയെന്ന് താഹാ മാടായി

കേരളാ കോണ്‍ഗ്രസിന് പഠിക്കുന്ന സി.പി.എം! ഒരു വിപ്ലവ പ്രസ്ഥാനത്തിന് ഇതിനേക്കാള്‍ നല്ലൊരു വേലിയിറക്കമില്ല’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ബേപ്പൂരിൽ നിന്ന് വിജയിച്ച മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ താഹ മാടായി രംഗത്ത്. രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ മന്ത്രിയാക്കുന്നു എന്ന തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല. അതിന് പ്രധാന കാരണം ശൈലജ ടീച്ചറെ പോലുള്ള ജനങ്ങളുടെ പ്രിയ നേതാക്കളെ മന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിയതാണ്. എന്നാല്‍ രണ്ടാം മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ കുടുംബവാഴ്ച്ചയുടെ തുടര്‍ച്ചയാണെന്നാണ് താഹ മാടായി പറയുന്നത്.

മുഹമ്മദ് റിയാസ് മന്ത്രിയാവുന്നത് രാഷ്ട്രീയമായി ന്യായീകരിക്കപ്പെട്ടേക്കാമെങ്കിലും അതൊരു ‘കുടുംബ വാഴ്ച’യുടെ തുടര്‍ച്ചയാണ്. പാര്‍ട്ടിയെക്കുറിച്ചു തന്നെ ഭാവിയില്‍ ഇത് ഒരു തരം അശുഭാപ്തി വിശ്വാസമുണ്ടാക്കുമെന്നതാണ് ഒരു വിപല്‍ സാദ്ധ്യത. എല്‍.ഡി.എഫ് കണ്‍വീറുടെ ഭാര്യ ആര്‍. ബിന്ദുവും മന്ത്രിയാണ്. അവരെയും വ്യക്തിയായി പരിഗണിച്ചാല്‍ തന്നെയും, കുടുംബത്തിലാണ് ആണിക്കല്ലെന്നും താഹ വ്യക്തമാക്കി.

താഹ മാടായിയുടെ വാക്കുകള്‍:

‘മുഹമ്മദ് റിയാസ് മന്ത്രിയാവുന്നത് രാഷ്ട്രീയമായി ന്യായീകരിക്കപ്പെട്ടേക്കാമെങ്കിലും, അതൊരു ‘കുടുംബ വാഴ്ച’യുടെ തുടര്‍ച്ചയാണ് എന്ന് തുറന്നു പറയാന്‍, സഖാക്കളെ, എന്നെ സമ്മതിക്കുക. പിണറായി വിജയന്റെ മാനസപുത്രന്മാരില്‍ ഒരാളായ ജോണ്‍ ബ്രിട്ടാസ് എം.പി.യായി, മറ്റൊരാള്‍, മന്ത്രിയുമായി!

പാര്‍ട്ടിയെക്കുറിച്ചു തന്നെ ഭാവിയില്‍ ഇത് ഒരു തരം അശുഭാപ്തി വിശ്വാസമുണ്ടാക്കുമെന്നതാണ് ഒരു വിപല്‍ സാദ്ധ്യത. എല്‍.ഡി.എഫ് കണ്‍വീറുടെ ഭാര്യ ആര്‍. ബിന്ദുവും മന്ത്രിയാണ്. അവരെയും വ്യക്തിയായി പരിഗണിച്ചാല്‍ തന്നെയും, കുടുംബത്തിലാണ് ആണിക്കല്ല്. സി.പി.ഐ.എം എപ്പോഴും അതിന്റെ ‘സ്വകാര്യമായ ദുര്‍മോഹങ്ങള്‍’ അതിനാവശ്യമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. ആ നിര്‍വചനങ്ങള്‍, പോരാളി ഷാജി മുതല്‍, സി.പി.ഐ.എം. അനുഭാവിയായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി വരെ, ഒരേ പോലെ ആവര്‍ത്തിക്കും.

Read Also: 500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

പാര്‍ട്ടി എന്ന നിലയില്‍ ‘അധികാരം’ കൈയാളുന്ന വലതു പക്ഷ പാര്‍ട്ടികളുടെ കുടുംബ മോഹങ്ങള്‍ സി.പി.ഐ.എമ്മിനെയും ബാധിക്കുകയാണ്. വി.എസിന്റെ മകനാവാത്തത്, മറ്റ് പലര്‍ക്കും സാധിച്ചിരിക്കുന്നു. വാസ്തവത്തില്‍ വി.എസ് തന്നെയായിരുന്നോ ശരി? നാം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നോ? പാര്‍ട്ടിയുടെ ഘടന, കുടുംബത്തിന്റെ ഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ പിന്നീടുണ്ടായേക്കാം. കേരളാ കോണ്‍ഗ്രസിന് പഠിക്കുന്ന സി.പി.എം! ഒരു വിപ്ലവ പ്രസ്ഥാനത്തിന് ഇതിനേക്കാള്‍ നല്ലൊരു വേലിയിറക്കമില്ല’

താഹ മാടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button