Latest NewsKeralaNews

എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമെയുള്ളൂ, ചിരി: ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിരിച്ചും ചിരിപ്പിച്ചും ചിരിയിൽ ജീവിക്കുകയാണ് നമ്മുടെ ഇന്നസെന്റെന്ന് അദ്ദേഹം പറഞ്ഞു. എത്ര വലിയ രോഗമായാലും ജീവിതം നിരാശയിൽ ഒതുക്കേണ്ട ഒന്നല്ല എന്നും കരിഞ്ഞുപോയ കുറ്റികളിൽ നിന്നും ഏത് സമയത്തും പുത്തൻ തളിരുകൾ നാമ്പെടുക്കാമെന്നും പറയാനാണ് താൻ ശ്രമിക്കുന്നത്. ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് മരിക്കാൻ സാധിക്കുക.. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ജീവിതം മനോഹരമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ

.ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പലതരത്തിൽ സഹായിക്കാം. സാമ്പത്തികമായും താങ്ങായി നിന്നും ആശ്വാസവാക്കുകൾ പറഞ്ഞും അങ്ങനെ പലവിധത്തിൽ. തനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമെയുള്ളൂവെന്നും അത് ചിരിയാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘എത്ര വലിയ രോഗമായാലും ജീവിതം നിരാശയിൽ ഒതുക്കേണ്ട ഒന്നല്ല എന്നും കരിഞ്ഞുപോയ കുറ്റികളിൽ നിന്നും ഏത് സമയത്തും പുത്തൻ തളിരുകൾ നാമ്പെടുക്കാമെന്നും പറയാനാണ് ഞാൻ ശ്രമിക്കുന്നത്. ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് മരിക്കാൻ സാധിക്കുക..? എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ജീവിതം മനോഹരമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പലതരത്തിൽ സഹായിക്കാം. സാമ്പത്തികമായും താങ്ങായി നിന്നും ആശ്വാസവാക്കുകൾ പറഞ്ഞും പലവിധത്തിൽ. എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമെയുള്ളൂ, ചിരി’

ചിരിച്ചും ചിരിപ്പിച്ചും
ചിരിയിൽ ജീവിച്ചും
നമ്മുടെ ഇന്നസെന്റ്..

Read Also: അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, ആ ഇന്നസെന്റിന് മാപ്പില്ല, ദുഃഖം ഈ തെറ്റിന് ഒരിളവല്ല: ദീദി ദാമോദരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button