KeralaLatest NewsNews

അവധി തീര്‍ന്നു, തിരിച്ചുവരവിലെ ആദ്യ പടി; സി.പി.എം മുഖപത്രത്തിന്റെ തലപ്പത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിലെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം.

Read Also :അന്ന് പിതൃശൂന്യരുടെ പട്ടികയില്‍, ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി; കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍മീഡിയ

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്ത് മാറി നില്‍ക്കുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പിണറായി വിജയനോടൊപ്പം കോടിയേരി സജീവമായി തന്നെയുണ്ടായിരുന്നു.

പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള കോടിയേരിയുടെ മടങ്ങി വരവിന്റെ സൂചനയായാണ് ഈ നിയമനത്തെ കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button