Latest NewsIndiaNews

ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി പ്രധാനമന്ത്രി

ദില്ലി: ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുന്നു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായധനം നൽകുന്നതാണ്. ദുരിതത്തിലായവർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി.

എന്നാൽ അതിനിടെ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാർജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് അറിയിക്കുകയുണ്ടായി. അപകടത്തിൽപ്പെട്ട 29 മലയാളികളിൽ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതികൾ വിലയിരുത്തുകയുണ്ടായി. രക്ഷാപ്രവർത്തനത്തെ കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button