Latest NewsKeralaNews

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; ഇന്നും മാസ്‌ക് ധരിക്കാതെ പതിനായിരത്തോളം പേര്‍

1370 പേരാണ് ഇന്ന് അറസ്റ്റിലായത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2841 പേര്‍ക്കെതിരെ കേസെടുത്തു. 1370 പേരാണ് ഇന്ന് അറസ്റ്റിലായത്.

Also Read: വീടിന് മുന്നില്‍ ചെരുപ്പുകള്‍ തൂക്കിയിടൂ, പൂർവ്വികരുടെ കൊലപാതകത്തിന് പകരം ചെയ്യാനെത്തിയ കോവിഡിനെ തുരത്താൻ മന്ത്രവാദം

1304 വാഹനങ്ങളാണ് ഇന്ന് മാത്രം പിടിച്ചെടുത്തത്. മാസ്‌ക് ധരിക്കാത്ത 9581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 87 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 273, 18, 2
തിരുവനന്തപുരം റൂറല്‍ 135, 58, 357
കൊല്ലം സിറ്റി 529, 88, 76
കൊല്ലം റൂറല്‍ 299, 52, 0
പത്തനംതിട്ട 90, 81, 14
ആലപ്പുഴ 31, 7, 178
കോട്ടയം 194, 180, 22
ഇടുക്കി 138, 34, 44
എറണാകുളം സിറ്റി 176, 52, 36
എറണാകുളം റൂറല്‍ 214, 79, 148
തൃശൂര്‍ സിറ്റി 185, 191, 103
തൃശൂര്‍ റൂറല്‍ 62, 75, 51
പാലക്കാട് 189, 204, 114
മലപ്പുറം 67, 67, 21
കോഴിക്കോട് സിറ്റി 43, 0, 38
കോഴിക്കോട് റൂറല്‍ 70, 97, 4
വയനാട് 50, 0, 34
കണ്ണൂര്‍ സിറ്റി 72, 72, 59
കണ്ണൂര്‍ റൂറല്‍ 13, 0, 3
കാസര്‍ഗോഡ് 11, 15, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button