KeralaLatest NewsNews

കസേരകള്‍ അകലം പാലിച്ചു, പന്തലിന് ചുറ്റും ആള്‍ക്കൂട്ടം; രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദമാകുന്നു

ആലപ്പുഴ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പചക്രം അര്‍പ്പിച്ച ചടങ്ങുകളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടിരുന്നു

തിരുവനന്തപുരം: വിവാദങ്ങളുടെ അകമ്പടിയോടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോളുകളുടെ പരസ്യമായ ലംഘനമാണ് ഇന്ന് കാണാനായത്. നിയുക്ത മന്ത്രിമാര്‍ സുരക്ഷിത അകലം പാലിച്ച് ഇരുന്നപ്പോള്‍ പന്തലിന് ചുറ്റുമായി നിന്നവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കപ്പെട്ടില്ല.

Also Read: കോവിഡ് ഐസിയുവില്‍ ആട്ടവും പാട്ടുമായി ഡോക്ടറും സംഘവും; കയ്യടിച്ച് രോഗികള്‍, വീഡിയോ വൈറല്‍

സാമൂഹ്യ അകലം ഉറപ്പുവരുത്തി കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞാചടങ്ങ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. ക്ഷണിക്കപ്പെട്ടവരുടെ ഇരിപ്പിടങ്ങള്‍ കൃത്യമായ അകലം പാലിച്ചാണ് ക്രമീകരിച്ചതെങ്കിലും പന്തലിന് ചുറ്റുമായി നിന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആലപ്പുഴ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പചക്രം അര്‍പ്പിച്ച ചടങ്ങുകളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് 750 പേരുടെ ഇരിപ്പിടമാണ് ആദ്യം തയ്യാറാക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് വിവാദം ഉടലെടുത്തതോടെ മുഖ്യമന്ത്രി ഇത് 500 ആക്കി കുറച്ചു. 500 എന്നത് ഒരു ചെറിയ സംഖ്യയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതും വലിയ വിവാദത്തിനാണ് വഴിവെച്ചത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button