KeralaLatest NewsNews

പുതിയ സ്വകാര്യതാ നയം പിൻവലിക്കണം, ഇല്ലെങ്കിൽ നട‌പടി; വാട്‌സ്‌ആപ്പിനോട് കേന്ദ്രം

ന്യൂഡൽഹി : വാട്‌സ്‌ആപ്പ് സ്വകാര്യതാ നയത്തിലെ വിവാദ അപ്‌ഡേറ്റ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ. ഏഴു ദിവസത്തിനുള്ളിൽ ഇതിന് മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പിനു സർക്കാർ നോട്ടിസ് അയച്ചു. പ്രതികരണം തൃപ്തികരമല്ലെങ്കിൽ ‘നിയമാനുസൃത’ നടപടികളുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

മേയ് 15 എന്ന നടപ്പാക്കൽ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതിൽനിന്നുള്ള ഒഴിവാകൽ ആകില്ലെന്ന് 18ന് നൽകിയ നോട്ടിസിൽ കേന്ദ്ര ഇലക്ട്രോണിക്സ്– ഐടി മന്ത്രാലയം വ്യക്തമാക്കി.

Read Also  :  കോവിഡ് പ്രതിരോധം വിജയിക്കുന്നു: രാജ്യത്ത് രോഗികളെക്കാള്‍ കൂടുതൽ രോഗമുക്തര്‍, മരണസംഖ്യയിൽ വളരെയേറെ കുറവ്

വാട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യൻ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യതാ നയത്തിലെ മാറ്റങ്ങളില്‍ കടുത്ത ആശങ്കകള്‍ രേഖപ്പെടുത്തിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വാട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ കത്തെഴുതിയിരുന്നു. അതിന് പിന്നാലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button