KeralaLatest News

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ എല്ലാ എംഎൽഎമാരും പങ്കെടുക്കണോ? സുപ്രധാന വിധിയുമായി ഹൈക്കോടതി

ചടങ്ങുമായി ബന്ധപ്പെട്ട് അഞ്ച് നിർദേശങ്ങളാണ് ഹർജി തീർപ്പാക്കുമ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നോട്ടു വച്ചത്.

കൊച്ചി∙ പരമാവധി ആളെണ്ണം കുറയ്ക്കാൻ നിർദേശിച്ചുകൊണ്ട് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. കേരളത്തിലേതിനേക്കാൾ നിയമസഭാംഗങ്ങൾ ഉള്ള തമിഴ്നാടും ബംഗാളും വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഇടപെടൽ.

അതേസമയം സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ വാദങ്ങൾ കോടതി തള്ളി. രാഷ്ട്രീയ പ്രേരിതമാണ് ഹർജി എന്നായിരുന്നു സർക്കാർ വാദം. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാർ കൃത്യമായ വിവരം നൽകാത്തതിനെയും കോടതി വിമർശിച്ചു. എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.  ചടങ്ങുമായി ബന്ധപ്പെട്ട് അഞ്ച് നിർദേശങ്ങളാണ് ഹർജി തീർപ്പാക്കുമ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നോട്ടു വച്ചത്.

മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രം സത്യപ്രതിജ്ഞ ചടങ്ങു നടത്തണം.എല്ലാ എംഎൽഎമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കണോ എന്ന് അതത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം, നിയുക്ത മന്ത്രിമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർ മാത്രമേ എത്താവൂ,

പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 350നും 400നും ഇടയിൽ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക എന്നായിരുന്നു സർക്കാർ വിശദീകരണം. ചടങ്ങിലേയ്ക്ക് 500 പേരെ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷവും ന്യായാധിപൻമാരും ഉൾപ്പടെയുള്ളവർ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.

ഒഴിവാക്കാനാകാത്ത ആളുകളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചടങ്ങിന് എത്തുന്നവർ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് കരുതണമെന്നും അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ 500 ന് മുകളിൽ ഉള്ള പ്രവേശന ടിക്കറ്റ് സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button