Latest NewsKeralaNews

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ഇബി; ജൂലൈ 31 വരെ ഇക്കാര്യത്തില്‍ പേടി വേണ്ട

വൈദ്യുതി ബില്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തിയാലും അധിക ചാര്‍ജ് ഈടാക്കില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ഇബി. 31.07.2021 വരെ വൈദ്യുതി ബില്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തിയാലും (Debit card, Credit card, Net banking) അധിക ചാര്‍ജ് (Transaction Charge) ഈടാക്കുന്നതല്ലെന്ന് കെഎസ്ഇബി അറിയിച്ചു.

Also Read: ലോക്ക് ഡൗണിൽ പച്ചക്കറി നൽകി; മൈസൂരിവിലെ കർഷകർക്ക് പിണറായി സർക്കാർ നൽകാനുള്ളത് ലക്ഷങ്ങൾ; ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ

wss.kseb.in എന്ന പോര്‍ട്ടല്‍ വഴിയോ, കെഎസ്ഇബിയുടെ മൊബൈല്‍ ആപ്പ് (KSEB) വഴിയോ, ഭീം ആപ്പ് വഴിയോ വൈദ്യുതി ബില്‍ അധിക ചാര്‍ജ് ഇല്ലാതെ അടയ്ക്കാം. ഇതുകൂടാതെ, ഏതു ബാങ്കിന്റെയും ബാങ്കിംഗ് സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഏത് ബിബിപിഎസ് സംവിധാനം വഴിയോ യാതൊരു അധിക ചാര്‍ജും (Transaction Charge) ഇല്ലാതെ കറണ്ട് ചാര്‍ജ് അടയ്ക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button