Latest NewsNewsIndia

ലോക്ക് ഡൗൺ ലംഘിച്ച് വിവാഹത്തിനെത്തി; അതിഥികൾക്ക് വേറിട്ട ശിക്ഷയുമായി പോലീസ്

ഇൻഡോർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് വിവാഹത്തിനെത്തിയ അതിഥികൾക്ക് വേറിട്ട ശിക്ഷയുമായി അധികൃതർ. മദ്ധ്യപ്രദേശിലാണ് സംഭവം. വിവാഹം നടക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ പൊലീസാണ് അതിഥികൾക്ക് വേറിട്ട രീതിയിലുള്ള ശിക്ഷ വിധിച്ചത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച ആളുകളെ തവളച്ചാട്ടം ചാടിച്ചാണ് പോലീസ് ശിക്ഷിച്ചത്.

Read Also: പ്രധാനമന്ത്രി വിളിച്ച കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ല ; പരാതിയുമായി മമത ബാനർജി

300 ഓളം അധികൃതർ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. പോലീസിനെ കണ്ടതോടെ ഇവരിൽ പലരും ഓടി രക്ഷപ്പെട്ടു. എന്നാൽ ചിലരെ പോലീസ് പിടികൂടിയിരുന്നു. ഇവരെയാണ് പോലീസ് തവളച്ചാട്ടം ചാടിച്ചത്. ശരിയായി ചാടാത്തവരെ പൊലീസ് വടികൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് മദ്ധ്യപ്രദേശിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം 5,065 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Read Also: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ; പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button