Latest NewsNewsKuwaitGulf

കുവൈറ്റിൽ യുവതി ജീവനൊടുക്കാൻ ശ്രമം

കുവൈത്ത് സിറ്റി: അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ച് കുവൈത്തില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. അഹ്‍മദിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. അവശ നിലയിലായ സ്വദേശി യുവതിയെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകുകയുണ്ടായി.

ആത്മഹത്യാ ശ്രമത്തിന് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍‌ ചെയ്‍തിട്ടുണ്ട്. ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് യുവതിയെ നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button