KeralaLatest News

നമോ കിച്ചനുമായി മാതൃകയായി ബിജെപി : പാചകത്തിനായി നൂറോളം പ്രവർത്തകർ

ദിനംപ്രതി 500-ൽപ്പരം ഭക്ഷണപ്പൊതിയാണ് നമോ കിച്ചൻ വഴി വിവിധയിടങ്ങളിൽ എത്തിക്കുന്നത്.

തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും സംയുക്തമായി ഭരിക്കുന്ന വെങ്ങാനൂർ പഞ്ചായത്തിൽ നമോ കിച്ചനുമായി ബിജെപി മാതൃകയാകുന്നു. ദിനംപ്രതി 500-ൽപ്പരം ഭക്ഷണപ്പൊതിയാണ് നമോ കിച്ചൻ വഴി വിവിധയിടങ്ങളിൽ എത്തിക്കുന്നത്. ബിജെപി നേതാവ് എസ് സുരേഷാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

പോസ്റ്റ് കാണാം ;

നമോ കിച്ചണുമായി BJP…
#BJPKovalam #sevahisanghthan #CovidFreeIndia #VaccinateTrivandrum #BJP4IND
വെങ്ങാനൂർ പഞ്ചായത്തിൽ BJP മാതൃകയാകുന്നു. സിപിഎം – കോൺഗ്രസ്സ് സംയുക്തഭരണം നടക്കുന്ന വെങ്ങാനൂർ പഞ്ചായത്തിൽ ബിജെപി നേതൃത്വത്തിൽ നമോ കിച്ചൻ വഴി ദൈനംദിനം 500-ൽപ്പരം ഭക്ഷണപ്പൊതിയാണ് എത്തിക്കുന്നത്….

നൂറോളം ബിജെപി പ്രവർത്തകരാണ് പാചകത്തിനും ഭക്ഷണ വിതരണത്തിനുമായി രംഗത്തുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ . മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ . മുൻ മണ്ഡലം പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവുമായ കട്ടച്ചക്കുഴി രാധാകൃഷ്ണൻ , ആനന്ദൻ , മോഹനൻ, ഗിരികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി ഭക്ഷണവിതരണം നടക്കുന്നു.
അഭിനന്ദനങ്ങൾ…🙏

NB:-സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച സാമൂഹ്യ അടുക്കള (Community Kitchen) സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പോലും
പ്രവർത്തന ക്ഷമമല്ല എന്നതാണ് സത്യം., ഭക്ഷണവുമായി പോകുന്ന ബിജെപി , സന്നദ്ധ പ്രവർത്തകർക്ക് Badge പോലും പഞ്ചായത്ത് നൽകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button