COVID 19Latest NewsNewsIndia

നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത്; പ്രധാനമന്ത്രി

ന്യൂഡൽഹി : നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം ഇപ്പോൾ നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ആൾമാറാട്ടക്കാരനും വില്ലനുമാണ് കോവിഡ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുട്ടികളിലും യുവാക്കളിലും വൈറസ് ബാധ സൃഷ്ടിക്കാനിടയുള്ള ദുരന്തത്തെക്കുറിച്ച് ജാഗ്രത വേണം. ജനിതകമാറ്റം സംഭവിച്ച വൈറസ് യുവതലമുറയിൽ പടരാതിരിക്കാൻ കളക്ടർമാർ അതതു ജില്ലകളിലെ സ്ഥിതി പരിശോധിച്ച്‌ കണക്കെടുപ്പു നടത്തണം.

Read Also  :  സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ പന്തല്‍ പൊളിക്കില്ല; ഉത്തരവ് ഉടൻ

ഏതാനുംദിവസമായി കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗബാധ കുറയുമ്പോൾ ജനങ്ങൾ ആശങ്കപ്പെടാനില്ലെന്നു ചിന്തിക്കും. ഈ പ്രവണതയ്ക്കെതിരേയും ജാഗ്രത വേണം. ജനപ്രതിനിധികളും സാമൂഹികസംഘടനകളും സർക്കാർ സംവിധാനവും കൂട്ടായി ഉത്തരവാദിത്വം നിർവഹിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button