KeralaLatest NewsNews

‘ഓ..യാ.. സ്റ്റിക്കറുമായി’ കളക്ടർ ബ്രോ, ഭാര്യ കുറ്റസമ്മതം നടത്തിയിട്ടും രക്ഷയില്ല; എന്‍. പ്രശാന്തിനെ പൂട്ടാൻ പിണറായി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച വിവാദങ്ങൾക്ക് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയോട് അശ്ലീലം കലർന്ന സ്റ്റിക്കറുകൾ അയച്ച കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ പ്രശാന്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ദിവസം തന്നെ അന്വേഷണത്തിനു ചുമതലയിട്ടിരിക്കുന്നത് കൃത്യമായ അന്വേഷണം ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് സൂചന.

Also Read:കോവിഡ്​ കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്​ട്രീയം കളിക്കാനാണ് ഇപ്പോഴും താല്‍പര്യം; മമതയ്ക്കെതിരെ സുവേന്ദു അധികാരി

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ലൈംഗികചുവയോട് കൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്തിന്റെ മറുപടി. ഇത്തരം രീതിയിൽ മറുപടി നൽകിയാൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വാർത്ത ചോർത്തിയെടുക്കാനുള്ള വേല അല്ലേ എന്നായിരുന്നു മറുപടി. ഇതോടെയാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണം ചോദിക്കാനാണ് മാതൃഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തക ഫെബ്രുവരിയില്‍ പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അശ്ലീല സ്റ്റിക്കറുകൾ അയച്ചതിൽ പ്രതിഷേധിച്ച് യുവതി ഇത് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു.

വാട്സ് ആപ്പ് ചാറ്റിന്റെ പേരില്‍ വിവാദം മുറുകിയപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ ലക്ഷ്മി പ്രശാന്ത് എത്തിയിരുന്നു. പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയത് എന്നായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button