Latest NewsNewsIndia

ഇതിന് പിന്നിൽ ശശി തരൂരിന് പങ്കുള്ളതായി ഞാൻ സംശയിക്കുന്നു; കൊവിഡ് മരുന്നുകളെക്കുറിച്ചു തെലങ്കാന മന്ത്രി

കൊറോസീറോ, ഗോ കൊറോണ ഗോ എന്നൊക്കെ ഞാൻ മരുന്നുകൾക്ക് പേരിടുകയുള്ളൂ

തെലങ്കാന: രാജ്യമെങ്ങും കോവിഡ് വ്യാപനമാണ്. ഈ ഘട്ടത്തിൽ കൊവിഡ് മരുന്നുകൾക്ക് കടിച്ചാൽ പൊട്ടാത്ത പേര് നൽകിയതിൽ ശശി തരൂരിന് എന്തെങ്കിലും പങ്കുണ്ടോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് തെലങ്കാന മന്ത്രി കെ. താരക രാമ റാവു.

കോവിഡിന് ഉപയോഗിക്കുന്ന പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്ളാവിപിരാവിർ റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകൾ ചൂണ്ടിക്കാണിച്ചാണ്‌ കെ. താരക രാമ റാവുവിന്റെ തമാശ നിറഞ്ഞ ചോദ്യം. ”ആരാണ് ഈ മരുന്നുകൾക്ക് ഉച്ചരിക്കാൻ പ്രയാസമുള്ള പേരുകൾ നൽകിയത്. ഇതിന് പിന്നിൽ ശശി തരൂരിന് പങ്കുള്ളതായി ഞാൻ സംശയിക്കുന്നു” കെ.ടി.ആർ സമൂഹമാധ്യമത്തിൽ കുറിച്ചു.

read also: “കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും”; തുറന്നടിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഉടൻ തന്നെ സ്വതസിദ്ധമായ ശൈലിയിൽ മറുപടിയുമായി ശശി തരൂർ രംഗത്തെത്തി. ”ഇതിൽ ഞാൻ തെറ്റുക്കാരനല്ല, എങ്ങനെ നിങ്ങൾക്ക് ഇങ്ങനെയുള്ള ഫ്ളോക്സിനോസിനി ഹിലിപിലിഫിക്കേഷനുകള്‍ (ഒന്നുമല്ലാത്ത കാര്യങ്ങള്‍) ആസ്വദിക്കാൻ കഴിയുന്നു. കൊറോണിൽ, കൊറോസീറോ, ഗോ കൊറോണ ഗോ എന്നൊക്കെ ഞാൻ മരുന്നുകൾക്ക് പേരിടുകയുള്ളൂ. എന്നാൽ, ഫർമസിസ്റ്റുകൾ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണ് (ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്ന കഥാപാത്രം) ”– എന്നതായിരുന്നു തരൂർ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button