KeralaLatest NewsNewsInternational

‘ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ കെട്ട്യോനെയും മക്കളേയും ഇട്ടിട്ട് ഇസ്രായേലിൽ പോയി സുഖിക്കുന്നവരാണ്’; വൈറൽ കുറിപ്പ്

'അവളുമാര് അവിടെ എന്തൊക്കെയാണ് പരിപാടി എന്നാർക്കറിയാം'; ഇസ്രയേലിലെ പ്രവാസികളെ കുറിച്ച് പറയുന്നതൊന്നുമല്ല സത്യം, കുറിപ്പ്

ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ രണ്ട് തട്ടിൽ നിന്നവരാണ് മലയാളികൾ. ഹമാസുകളുടെ റോക്കറ്റാക്രമണത്തിൽ മലയാളിയായ സൗമ്യ ഇസ്രയേലിൽ കൊല്ലപ്പെട്ടപ്പോഴും മലയാളികൾ രണ്ട് തട്ടിലായിരുന്നു. ഒരുകൂട്ടർ പലസ്തീനിനൊപ്പവും മറ്റൊരു കൂട്ടർ ഇസ്രയേലിനൊപ്പവും. ഹമാസുകൾക്കൊപ്പം നിൽക്കുന്നവർ ഇസ്രയേലിൽ ജോലിക്ക് പോകുന്ന മലയാളികളായ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ വരെ സംസാരിച്ചു. ഇത്തരക്കാർക്ക് കൃത്യമായ മറുപടി നൽകുകയാണ് കുഞ്ചിത്തണ്ണി സ്വദേശിയായ ജിനു തോമസ്. ഇനി മുന്നോട്ടെങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് യാതൊരുത്തരവും കിട്ടാത്ത സാഹചര്യത്തിലാണ് യാതൊരു നിവൃത്തിയുമില്ലാതെ ഇസ്രായേൽ എങ്കിൽ ഇസ്രായേൽ എന്ന കടും വെട്ട് തീരുമാനമെടുക്കാൻ അവർ നിർബന്ധിതരാവുന്നതെന്ന് ജിനു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘അവളുമാര് അവിടെ എന്തൊക്കെയാണ് പരിപാടി എന്നാർക്കറിയാം? കാശിനു വേണ്ടി ” !
നോക്കൂ യാഥാർത്ഥ്യം അതല്ല. അങ്ങനല്ല. നിങ്ങളാ സ്ത്രീകളോട് ഒന്നു സംസാരിച്ചു നോക്കൂ. അവർക്ക് പറയാനുള്ളത് കേൾക്കാൻ ആരുമുണ്ടാവില്ല. ഭർത്താവോ മക്കളോ അപ്പനോ അമ്മയോ സുഹൃത്തുക്കളോ, ആരും! എല്ലാവരുടെയും മുന്നിൽ അവർ ഫോറിൻകാരികളാണ്. ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ കെട്യോനെയും മക്കളേയും ഇട്ടിട്ട് ഇസ്രായേലിൽ പോയി സുഖിക്കുന്നവരാണ്. പക്ഷേ അതൊന്നുമല്ല സത്യം . ഫെമിനിസ്റ്റുകളെ വിട്ടേക്കൂ. യാഥാസ്ഥിതികരായ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും സമാധാനമുള്ള ഒരു കുടുംബാന്തരീക്ഷം, കെട്ടുറപ്പുള്ള ഒരു വീട്, അടിസ്ഥാന സൗകര്യങ്ങൾ, നല്ല ഭക്ഷണം – വസ്ത്രം, ഭർത്താവിനോടും മക്കളോടുമൊപ്പം ഉള്ള സൗകര്യങ്ങളിൽ സന്തോഷകരമായ എന്നാൽ കടവും ബാധ്യതയുമില്ലാതെ നാലു പേരുടെ മുന്നിൽ നാണം കെടുന്ന സാഹചര്യമുണ്ടാവാത്ത ഒരു കൊച്ചു ജീവിതം. അത്രയൊക്കെയേ അവർക്കാഗ്രഹമുള്ളു. ആഡംബരമാളികകളോ, ആർഭാടങ്ങളോ ഒന്നുമവർ പ്രതീക്ഷിക്കുന്നില്ല. ഒരു കൊച്ചു കുടുംബം സന്തോഷം സമാധാനം. അതു ലഭിക്കാൻ വേണ്ടി പരമാവധി അവർ സഹിക്കും ക്ഷമിക്കും പരിശ്രമിക്കും കാത്തിരിക്കും. സംരക്ഷണം തരേണ്ട ഭർത്താക്കന്മാരും വീട്ടുകാരും ഉത്തരവാദിത്തമെടുക്കാതെ നാലു പിള്ളേരുമുണ്ടായി കള്ളും കുടിച്ചു തേരാ പാരാ നടന്ന് നുള്ളിപ്പെറുക്കിയുണ്ടാക്കിയ കെട്ടുതാലി വരെ വിറ്റു തുലച്ച് കിടപ്പാടവും പണയത്തിലാക്കിയ അവസ്ഥയിൽ ഒന്നുമറിയാത്ത കുഞ്ഞുങ്ങളേ നോക്കി ഇനി മുന്നോട്ടെങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് യാതൊരുത്തരവും കിട്ടാത്ത സാഹചര്യത്തിലാണ് യാതൊരു നിവൃത്തിയുമില്ലാതെ ഇസ്രായേൽ എങ്കിൽ ഇസ്രായേൽ എന്ന കടും വെട്ട് തീരുമാനമെടുക്കാൻ അവർ നിർബന്ധിതരാവുന്നത്.

Also Read:ഇനിയും നേതൃമാറ്റത്തിന് തടസമായി നിന്നാല്‍ ഞങ്ങളുടെ ഭാഷ മാറും; ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അതായത് മറ്റുള്ളവർ ഉണ്ടാക്കി വച്ച കടം വീട്ടിത്തീർക്കുക എന്നത് അവരുടെ ആദ്യ ലക്ഷ്യവും മറ്റുള്ളവർക്ക് നാട്ടിൽ അന്തസായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്നത് അവരുടെ അവസാനത്തെ ലക്ഷ്യവുമാണ്. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നവർ അക്കൂട്ടത്തിലുണ്ടാേ എന്നു പോലും സംശയമാണ്. വല്ല കാലത്തും നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ എത്താനും തിരികൊണ്ടെ വിടാനുമുള്ള ടാക്സി ചാർജു പോലും അഡ്വാൻസായി കെട്യോൻ്റെ പോക്കറ്റിലിടേണ്ടി വരുന്ന ഭാര്യയുടെ മാനസികാവസ്ഥ മനസിലാക്കിത്തരുന്ന പി എച്ച് ഡി കോഴ്സുകളൊന്നും കോട്ടയത്തെ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ പോലുമില്ല. അവിടെ ചെന്നിട്ട് കിട്ടുന്ന ഷെക്കേലുകളെല്ലാം കുടുക്കയിലിട്ട് സൂക്ഷിച്ചു സൂക്ഷിച്ചു വച്ച് നാട്ടിലേയ്ക്കയച്ച് നിർവൃതിയടയുന്ന മണ്ടികളാണവർ. സ്വന്തമായി ഒരു തരി പൊന്നോ, ഒരു നല്ല ഡ്രെസ്സോ പോലും വാങ്ങാത്ത വിവരദോഷികൾ. നല്ല പ്രായത്തിൽ നാടുവിട്ടിട്ട് എരിഞ്ഞടങ്ങി തിരിച്ചു വരുന്നവർ . മറ്റുള്ളവർക്ക് അവർ ആഗ്രഹിക്കുന്ന ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ സ്വന്തം ആഗ്രഹങ്ങളെ ഒരു പാസ്പോർട്ട് അപേക്ഷയിൽ എഴുതിത്തള്ളിയവർ. ഇവിടുത്തേ ആണുങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നെങ്കിൽ ആ പാവങ്ങൾക്കിങ്ങനെ പോയി മാനസികമായി നരകിക്കേണ്ടി വരില്ലായിരുന്നു.
പിന്നെ നമ്പർ വൺ നവകേരളത്തിന് അവരൊക്കെയിപ്പോ ഒരു ട്രോൾ മെറ്റി രിയലാണ്. രഹസ്യമായി കുശുകുശുക്കാനുള്ള നേരമ്പോക്കുകൾ. എന്നാൽ കേട്ടോ, നിങ്ങളീ തള്ളിമറിച്ചു പൊക്കിപ്പിടിക്കുന്ന നമ്പർ വൺ ഉണ്ടാക്കിയെടുക്കാനായി മാസാമാസം നാട്ടിലേക്ക് തുട്ടയച്ചു കൊടുക്കുന്നവരിലേ അവസാന ബാച്ചുകളിലൊന്നാണവർ. ഇസ്രായേൽ എന്ന രാജ്യമായതിനാൽ മാത്രം, അവിടുത്തെ സിസ്റ്റം അത്ര മാത്രം കറപ്ഷൻ ഫ്രീ ആയതിനാൽ മാത്രം പെൺവാണിഭ റാക്കറ്റുകളുകളുടെയും മനുഷ്യക്കടത്തു ചൂഷണ സംഘങ്ങളുടെയും തൊഴിൽ തട്ടിപ്പുകാരുടെയും വലയിൽ കുടുങ്ങാതെ ജീവിക്കുന്നവർ. ഈ ലോകത്ത് എന്തു തന്നെ സംഭവിച്ചാലും ഇസ്രയേൽ സർക്കാർ അവരെ എങ്ങനെയും നാട്ടിൽ തിരികെയെത്തിക്കും എന്ന് ഉറപ്പുള്ളവർ. അവർ അവിടെ ആരുടെയും കൂടെ കിടക്കാൻ പോവുന്നതല്ല. ഇവിടെ കൂടെ കിടന്നവന് ജീവിതമുണ്ടാക്കാൻ പോകുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button