Latest NewsNewsIndia

കോവിഡ് വ്യാപനത്തിന് കാരണം 5G നെറ്റ്‍വര്‍ക്ക്; വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ..

വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് ഭാഗത്തെ ഫൈവ് ജി ടെസ്റ്റിങ് പ്രക്രിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചതായും അസോസിയേഷന്‍ അറിയിച്ചു.

ചണ്ഡീഗഡ്: 5G നെറ്റ്‍വര്‍ക്ക് കോവിഡ് പരത്തുന്നു എന്ന പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി ഹരിയാന. വ്യാജ പ്രചാരണത്തെ തുടർന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തിയത്. ഫൈവ് ജിയെ പറ്റി പ്രചരിക്കുന്ന വ്യാജ പ്രചരണം സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതായി ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ പറഞ്ഞു. ടെലികോം സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

Read Also: കഴിഞ്ഞ സർക്കാരിന് പറ്റിയ വീഴ്‌ച ഇനി വേണ്ട; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഇളവ് നൽകാതെ സിപിഎം

എന്നാൽ റേഡിയോ തരംഗങ്ങളോ മൊബൈല്‍ ടവറുകളോ കോവിഡ് വ്യാപനത്തിന് കാരണമാകുന്നില്ലെന്നും, അത്തരം വ്യാജ പ്രചാരണങ്ങള്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 5G നെറ്റ്‍വര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എങ്കിലും 5ജി സംവിധാനം കോവിഡ് പരത്തുമെന്ന വാദം കേന്ദ്ര ടെലികോം മന്ത്രാലയവും തള്ളിക്കളഞ്ഞിരുന്നു. 5 ജിയെ സംബന്ധിച്ച കുപ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സി.ഒ.എ.ഐ) അറിയിച്ചു. വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് ഭാഗത്തെ ഫൈവ് ജി ടെസ്റ്റിങ് പ്രക്രിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചതായും അസോസിയേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button