KeralaLatest NewsNewsCrime

വീണ്ടും സ്വർണ വേട്ട; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 3334 ​ഗ്രാം സ്വർണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപയാണ് വിലമതിക്കുന്ന 3334 ​ഗ്രാം സ്വർണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയിരിക്കുന്നത്. എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റംസും ഡിആർഐയും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്വർണം കണ്ടെത്തി പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button