Latest NewsNewsInternational

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

ന്യൂയോർക്ക് : ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1.2 മില്യൺ ഡോളറിന്. E=mc2 എന്ന ഊർജ്ജ സമവാക്യം എഴുതിയ കത്താണ് ബൂസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർആർ ഓക്ഷൻ ലേലത്തിൽ വിറ്റത്. എന്നാൽ കത്തിന് മൂന്നിരട്ടി കൂടുതൽ പണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Read Also : രാജ്യത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ സൗജന്യമാക്കണമെന്ന് സോണിയ ഗാന്ധി

ലോക ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ച സമവാക്യം ഐൻസ്റ്റീൻ സ്വന്തമായി എഴുതിയ മൂന്ന് കത്തുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നാണ് വിവരം. കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്കനോളജിയിലെയും ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേമിലേയും ഐൻസ്റ്റീൻ പേപ്പേഴ്‌സ് പ്രൊജക്ട് ചെയ്യുന്ന ആർക്കിവിസ്റ്റുകളാണ് ഇത് സംബന്ധിച്ച് വിവരം നൽകിയത്. നാലാമത്തെ കത്താണ് ലേലത്തിൽ വിറ്റുപോയത്.

ഇത് ഭൗതിക ശാസ്ത്രലോത്ത് പ്രധാന്യമേറിയ കത്താണെന്ന് ആർആർ ഓക്ഷൻ വൈസ് പ്രസിഡന്റ് ബോബി ലിവിംഗ്‌സ്റ്റൺ പറയുന്നു. ‘E=mc2 എന്ന സമവാക്യത്തിലൂടെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും’ എന്നാണ് പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി ലെറ്റർ ഹെഡിൽ ഐൻസ്റ്റീൻ എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button