Latest NewsNewsInternational

‘പലസ്തീൻ ജനത അനുഭവിക്കുന്ന വേദന ചെറുതല്ല, എല്ലാ മുസ്ലീം രാജ്യങ്ങളും ഒപ്പം നിൽക്കണം’: ആയത്തുള്ള അലി

പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിനൊടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇസ്രയേലിനെതിരെ ഇറാൻ. പലസ്തീനെ ആക്രമിച്ചത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി വ്യക്തമാക്കി. ഇസ്രയേലിന്റെ ‘കുറ്റവാളിയായ’ പ്രധാനമന്ത്രിയെ അന്താരാഷ്ട്ര കോടതി ശിക്ഷിക്കണമെന്നും ആയത്തുള്ള പറഞ്ഞു.

Also Read:വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ കവർന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ

പലസ്തീന്‍ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു‍. ഇസ്രയേലിന്റെ ആക്രമണം മൂലം പലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ലെന്നും എല്ലാ മുസ്ലീം രാജ്യങ്ങളും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും ആയത്തുള്ള വ്യക്തമാക്കി. നേരത്തേ, ഗാസയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് യു എസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനും ഗാസയ്ക്കായി ഒരുമിച്ചത്.

അതേസമയം, ഇസ്രയേലിനൊപ്പം പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രവും സ്ഥാപിക്കുക എന്നു ദ്വി-രാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗാസയെ സഹായിക്കുമെന്ന് വ്യക്തമാക്കിയ ബൈഡൻ ഹമാസുകളെ തള്ളിപ്പറഞ്ഞു. ഒരു ജനതയ്ക്ക് മേൽ യുദ്ധം തുടങ്ങിവെച്ച ഹമാസിന്റെ ആക്രമണങ്ങളെ അമേരിക്ക തുടക്കം മുതൽ എതിർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button