KeralaLatest NewsNews

യു.ഡി.എഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും ; വി.ഡി സതീശന്‍

തിരുവനന്തപുരം : വെല്ലുവിളി ഏറ്റെടുത്ത് യു ഡി എഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പരമ്പരാഗത പ്രതിപക്ഷമായി പ്രവർത്തിക്കാൻ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക്​ എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്

സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ സര്‍ക്കാറിന്​ പിഴവുകളുണ്ടാവുമ്പോൾ അത്​ ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത്​ സര്‍ക്കാറി​നൊപ്പം നിന്ന്​ പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നാണ്​ ജനം ആഗ്രഹിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button