KeralaLatest NewsNews

കോണ്‍​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചു; പ്രതിപക്ഷധര്‍മമല്ലെന്ന് ലീഗ് മുഖപത്രം

നേതൃമാറ്റത്തിൻ്റെ അനിവാര്യത കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം.

തിരുവനന്തപുരം: കോണ്‍​ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക. കോണ്‍​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല. മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നെന്നും മുഖപത്രത്തില്‍ വിമര്‍ശനം. ലീ​ഗ് മുഖപത്രം ചന്ദ്രിക. ‘അനിശ്ചിതത്വത്തിൻ്റെ വില’ എന്ന തലക്കെട്ടിലാണ് കോൺഗ്രസിനെ ലീഗ് മുഖപത്രം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് മുഖപ്രസംഗത്തിൽ ചന്ദ്രിക ആവശ്യപ്പെടുന്നു.

Read Also: മൂന്നു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍; ആഗോള ടെണ്ടര്‍ വിളിച്ചു

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നന്നല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും വിമര്‍ശനം. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കണം. നേതൃമാറ്റത്തിൻ്റെ അനിവാര്യത കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം. കോൺഗ്രസിൻ്റെ താഴേത്തട്ടിൽ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തിൽ പുതുനിരയെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.കോൺ​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധർമമല്ല. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നന്നല്ല. കേരളത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button