Latest NewsCricketNewsSports

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ശ്രീലങ്കൻ സൂപ്പർ താരങ്ങൾ

ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ശ്രീലങ്കൻ സൂപ്പർ താരങ്ങൾ. ധനുഷ്‌ക ഗുണതിലകയും, ധനഞ്ജയ ഡിസിൽവയും ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായ രണ്ട് കിലോമീറ്റർ ഓട്ടം നിശ്ചിയ സമയത്ത് പൂർത്തിയാക്കുന്നതിന് ഇരുവരും പരാജയപ്പെടുകയായിരുന്നു.

ഫിറ്റ്നസ് ടെസ്റ്റിലെ പരാജയം ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്ന് ഇരുവരെയും പുറത്താക്കിയില്ലെങ്കിലും റീ ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ലങ്കൻ ടീമിൽ ഇരുവർക്കും സ്ഥാനമുണ്ടാക്കില്ല.

അതേസമയം നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാന താരങ്ങളാണ് ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരിക്കുന്ന ധനുഷ്‌ക ഗുണതിലകയും, ധനഞ്ജയ ഡിസിൽവയുമെന്നതാണ് ശ്രദ്ധേയം. സമീപകാലത്ത് ലങ്കയുടെ മികച്ച റൺ വേട്ടക്കാരനായ ഗുണതിലകയുടെ ഫിറ്റ്നസ് ഇതിനു മുൻപും പലതവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button