COVID 19KeralaLatest NewsNews

കോവിഡിന് ആരും സ്വയം ചികിത്സ നടത്തരുത്; മരണത്തിന് മുൻപ് യുവാവിന്റെ സന്ദേശം

തൃശൂർ : കോവിഡിന് സ്വയം ചികിത്സിക്കാനൊരുങ്ങുന്നവർക്ക് കൊടുങ്ങല്ലൂർ സ്വദേശി കണ്ണന്റെ വാക്കുകൾ താക്കീതാകുന്നു. കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുത്.’ മരണത്തിന് മുൻപ് ആശുപത്രിയിൽ നിന്നു സുഹൃത്തുക്കൾക്ക് കണ്ണൻ അയച്ച സന്ദേശത്തിലെ വരികളാണ്.സന്ദേശം അയച്ചു വൈകും മുൻപേ യുവാവ് മരണത്തിനു കീഴടങ്ങി.

കഴിഞ്ഞ മാസമാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കാര്യമായ ചികിത്സ നടത്താതിരുന്നതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. തുടർന്നാണ് കണ്ണൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു. തുടർന്ന് ആരോഗ്യനില വഷളായതോടെയായിരുന്നു മരണം സംഭവിച്ചത്.

Read Also  :  പ്രതാപകാലത്ത് ഓസ്ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ല: ഇൻസമാം ഉൾഹഖ്

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കണ്ണൻ ആരും സ്വയം ചികിത്സ നടത്തരുതെന്ന് പറഞ്ഞു കൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചത്. കോവിഡ് ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ ഉടനെ പരിശോധന നടത്തുകയും ആശുപത്രിയിൽ ചികിത്സ തേടുകയും വേണമെന്നും യുവാവ് സന്ദേശത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button