KeralaLatest NewsNewsIndia

‘എന്നാലും എന്റെ രമേശ് ജി അങ്ങേക്ക് ഈ ഗതി വന്നല്ലോ’; ചെന്നിത്തലയെ തിരികെ കൊണ്ടുവരാൻ മുറവിളി

നേതൃമാറ്റം വേണമെന്ന നിലപാട് ഹൈക്കമാന്‍ഡിലെ കൂടുതൽ നേതാക്കൾക്ക് ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയെ പിന്തള്ളി വി ഡി സതീശനാണ് ഇക്കുറി നറുക്ക് വീണത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചതോടെ സോഷ്യൽ മീഡിയകളിൽ രമേശ് ചെന്നിത്തലയ്ക്കായി മുറവിളി. #bringbackourRC എന്ന ഹാഷ്ടാഗ് ഫേസ്ബുക്കിൽ തരംഗമാകുന്നു.

Also Read:ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്

രമേശ് ചെന്നിത്തല തന്നെ വീണ്ടും പ്രതിപക്ഷ നേതാവ് ആകണമായിരുന്നുവെന്ന് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. എൽ ഡി എഫിനു തടർഭരണം കിട്ടിയപ്പോൾ പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി ആയത് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് അനുഭാവികളുടെ പ്രതിഷേധം. ‘കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് എൽഡിഎഫ് നെ അധികാരത്തിൽ എത്തിച്ചത് ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവായി കാണാൻ ആണ്….നാണമില്ലേ കോൺഗ്രസ്സ് ചെന്നിത്തലയെ മുൻനിർത്തി ഇലക്ഷനിൽ പ്രതിപക്ഷത്ത് വന്നിട്ട് ഇപ്പൊ തലമുറ മാറ്റം എന്ന പേരിൽ അകറ്റി നിർത്താൻ… എന്നാലും എന്റെ രമേശ് ജി അങ്ങേക്ക് ഈ ഗതി വന്നല്ലോ..’ – എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതു മുതൽ തലമുറ മാറ്റത്തിനായി രാഹുല്‍​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെട്ടിരുന്നു. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ പ്രതിപക്ഷ നേതാവ് ആകുമെന്ന് സൂചന ഉണ്ടായിരുന്നു. ഭൂരിപക്ഷ പിന്തുണ വി ഡി സതീശനായിരുന്നു.

പാര്‍ട്ടി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. അതേസമയം നേതൃമാറ്റം വേണമെന്ന നിലപാട് ഹൈക്കമാന്‍ഡിലെ കൂടുതൽ നേതാക്കൾക്ക് ചൂണ്ടിക്കാട്ടി. ഇതിനൊടുവിലാണ് സതീശനെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button