Latest NewsNewsInternational

കാറ്റും മഴയും തണുപ്പും; ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു

ബെയ്ജിംഗ്: ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു. കാറ്റും മഴയും കടുത്ത തണുപ്പുമാണ് മത്സരാർത്ഥികളുടെ മരണകാരണമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Read Also: ആശങ്കയായി മരണ നിരക്ക്; സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ

ശനിയാഴ്ച ഗാൻസു പ്രവിശ്യയിലെ ബെയിൻ സിറ്റിയിലെ റിവർ സ്റ്റോണിലാണ് മത്സരം നടന്നത്. ഏകദേശം 3000 മീറ്റർ ഉയരത്തിൽ പർവത പാതയിലൂടെയാണ് മാരത്തൺ നടക്കാറുള്ളത്.172 മത്സരാരത്ഥികളാണ് മാരത്തണ്ണിൽ പങ്കെടുത്തത്. 100 കിലോമീറ്ററാണ് മാരത്തൺ ഓട്ടം. അപ്രതീക്ഷിച്ച കാലാവസ്ഥാ മാറ്റമാണ് മത്സരാർത്ഥികൾക്ക് വിനയായത്. 151 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി.

മത്സരാർത്ഥികൾ തണുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായാണ് മേഖലയിൽ തണുപ്പും മഴയുമുണ്ടായതെന്ന് മത്സരാർത്ഥികൾ പറഞ്ഞു. കാലാവസ്ഥ മോശമായതോടെ ഇവർ ദുരന്ത നിവാരണ സേനയെ അറിയിക്കുകയായിരുന്നു. എന്നാൽ ദുരന്ത നിവാരണ സേന എത്തിയപ്പോഴേക്കും നിരവധി പേർ മരണപ്പെട്ടിരുന്നു. ചൈനയിലെ പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ ലിയാങ് ജിംഗ് ഉൾപ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Read Also: കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.യു നേതൃത്വത്തിന് കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button