COVID 19Latest NewsNewsIndia

ലോക്ക് ഡൗണിൽ മ​രു​ന്ന് വാ​ങ്ങാ​ന്‍ പോയ യു​വാ​വിനെ മർദിച്ച് അവശനാക്കി ജി​ല്ലാ ക​ള​ക്ടറും പോ​ലീ​സും ; വീഡിയോ

റാ​യ്പു​ര്‍: ലോക്ക് ഡൗണിൽ മ​രു​ന്ന് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​ര്‍​ദ​നം. ക​ള​ക്ട​ര്‍ ര​ണ്‍​ബീ​ര്‍ ശ​ര്‍​മ​യാ​ണ് യു​വാ​വി​നെ മ​ര്‍​ദി​ച്ച​ത്. ‌ക​ള​ക്ട​ര്‍ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി നി​ല​ത്ത് എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

Read Also : റിക്​ടര്‍ സ്​കെയിലിൽ ‍ 6.1 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം ; നിരവധി മരണം 

തു​ട​ര്‍​ന്ന് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സു​കാ​രും യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍​ക്കെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. തുടർന്ന് സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും യു​വാ​വി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ഒ​രു വൈ​രാ​ഗ്യ​മി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ്രതികരിച്ചു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button