Latest NewsNewsGulfQatar

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: ടാർജെറ്റ് ലോജസ്റ്റിക്ക് മാനേജിംഗ് ഡയറക്ടർ ബി. ഗോപകുമാർ(62) ഹൃദയാഘാതംമൂലം ദോഹയിൽ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-കരൂര്‍ തത്തമത്ത്കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്കര പിള്ള കമലക്കുട്ടി എന്നിവരുടെ മകനാണ് ഇദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ 25 വർഷമായി ഖത്തറിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. കലാഗോപകുമാര്‍ (ഭാര്യ) നിഖിൽ (ദോഹ) നിമിഷ(സ്വിറ്റ്സർലാൻഡ്) എന്നിവര്‍ മക്കളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button