COVID 19Latest NewsNewsIndia

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 35000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 26,000ത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലി, ഹരിയാന, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്‌ഡൗണ്‍ നീട്ടി.

Read Also : കോ​വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചേ​ക്കി​ല്ലെന്ന് റിപ്പോർട്ട്  

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26,672 പുതിയ കേസുകളും,594 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 35,483 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 422 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കര്‍ണാടകയില്‍ പുതുതായി 25,979 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 626 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ബംഗാളില്‍ 18,422 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.ദില്ലിയില്‍ 1649 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 2.42%മായി കുറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button