COVID 19Latest NewsNattuvarthaNews

തൃശൂർ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം

തൃശ്ശൂര്‍: തൃശൂർ ജില്ലയിൽ ഞായാറാഴ്ച്ച 2506 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 4874 പേര്‍ കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,21,794 ആണ്. 2,01,727 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56% ആണ്. ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2493 പേര്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button