KeralaLatest NewsNews

വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തിൽ നൂറോളം പേർക്ക് ഭക്ഷണം പാചകം ചെയ്ത് നൽകി ബിജെപി നേതാവ് എസ് സുരേഷ്

തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തിൽ പ്രാതൽ വിതരണം ചെയ്ത ബിജെപി നേതാവ് എസ് സുരേഷ്. സ്കൂളിൽ തന്നെ ഭക്ഷണം പാചകം ചെയ്താണ് നൂറോളം പേർക്ക് എസ് സുരേഷും മറ്റ് ബിജെപി നേതാക്കളും നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………

ദോശ ചുട്ടും , വിതരണം ചെയ്തു…
ഒരു പ്രഭാതം….
എന്റെ ബൂത്ത് #MyBoothBJPBooth 45-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളായണി MNLPS-ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തിൽ പ്രാതൽ വിതരണം ചെയ്തു… ഞങ്ങൾ ഭക്ഷണം സ്കൂളിൽ തന്നെ പാചകം ചെയ്താണ് നൂറോളം പേർക്ക് നൽകിയത്,

Read Also  :  യുപിയിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന സംഘം പിടിയിൽ

കുട്ടിക്കാലത്ത് അച്ഛൻ പഠിപ്പിച്ച ചായക്കട പരിശീലനങ്ങൾ മറന്നില്ല എന്ന് ഞാൻ ഉറപ്പിച്ചു…..
ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ പഠിച്ച സ്കൂളിന്റെ അടുക്കളയിൽ നിന്നപ്പോൾ പഴയ ഉപ്പുമാവിന്റെ മണവും രുചിയും അവിടെ ഇപ്പോഴും നിലനിൽക്കുന്ന തോന്നൽ… എന്റെ ബൂത്തിലെ BJP നേതാക്കളായ കൃഷ്ണപ്രസാദ്, മനോജ്, ആദർശ് . ജീവാനന്ദ്, എന്നിവർ നേതൃത്വം നൽകി…

Read Also  :   ഇതെന്ത് മറിമായമെന്ന് സോഷ്യൽ മീഡിയ, ഗണേഷ് കുമാറിനെ പോലും അമ്പരപ്പിച്ച് ശരണ്യ മനോജ്; കാരണമിത്

ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാകുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമോദ്, ശിവപ്രസാദ് , NGO സംഘിന്റെ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button