Latest NewsIndiaNewsInternational

ദീർഘനേരമുള്ള ജോലികൾ ആരോഗ്യത്തിനു ഹാനികരമെന്ന് ലോകാരോഗ്യ സംഘടന

മണിക്കൂറുകൾ ജോലിചെയ്യേണ്ടി വരുന്നവരാണ് നമ്മൾ. ജോലി ജീവിതത്തിന്റെ തന്നെ ഭാഗമായത് കൊണ്ടും, അത്‌ അത്യാവശ്യമായത് കൊണ്ടും എത്ര ദൈർഖ്യമേറിയ ജോലികളും ഏറ്റെടുക്കാൻ നമുക്ക് തയ്യാറാകേണ്ടിയും വരും. എന്നാൽ
ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ആഴ്‌ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു.

Also Read:‘ആഫ്രിക്കയില്‍ നിന്നും വന്ന ഒരു എരുമ കയറ് പൊട്ടിക്കുന്നു, പുല്ലോ പിണ്ണാക്കോ, കൊടുക്ക്’: തിരിച്ചടിച്ച് അബ്ദു റബ്ബ്

ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടതായി
‘എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍’എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവര്‍ക്ക് ബാധിക്കുന്ന രോഗങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നത് ഹൃദയാഘാതവും പക്ഷാഘാതവുമാണ് എന്നും പഠനം പറയുന്നു.

2000 ല്‍ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാള്‍ 30 ശതമാനം കൂടുതലാണ് 2016ല്‍
രേഖപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയും അന്താരാഷ്‌ട്ര തൊഴിലാളി സംഘടനയും ചേ‌ര്‍ന്നാണ് ഈപഠനം നടത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നമുണ്ടാകുന്നവരില്‍ മുന്നില്‍ ഉള്ളത് പുരുഷന്മാരാണ് (72 ശതമാനം) എന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button