Latest NewsIndia

മഹാമാരിക്കിടെ സമരാഭാസം: നേരിടാന്‍ മൂവായിരത്തോളം സേനാംഗങ്ങളെ വിന്യസിക്കുന്നു

കോവിഡ് ആശുപത്രിക്കു പുറത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ കോവിഡ് വ്യാപിപ്പിച്ചു എന്ന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറില്‍ പോലീസ് ഐ.ജിയുടെ വസതി ഉപരോധിക്കാനുള്ള സമര നീക്കത്തെ നേരിടാന്‍ മൂവായിരത്തോളം ദ്രുതകര്‍മസേനാംഗങ്ങളെ കൂടി വിന്യസിപ്പിക്കുന്നു. 350 കര്‍ഷക സമരക്കാര്‍ക്കെതിരേ കൊലക്കുറ്റം, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ഈ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് ഐ.ജിയുടെ വസതി ഉപരോധിക്കാനുള്ള നീക്കം ഉണ്ടായത്.

കർഷക സമരമെന്ന പേരിൽ നടക്കുന്നത് തികഞ്ഞ അക്രമമാണ്. കർഷകർ സമരത്തിൽ ഇല്ലെങ്കിലും സമരത്തെ രാഷ്ട്രീയവൽക്കരിച്ച് സമരക്കാരിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളാണ് ഇപ്പോൾ ഉള്ളത്. കോവിഡ് ആശുപത്രിക്കു പുറത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ കോവിഡ് വ്യാപിപ്പിച്ചു എന്ന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ ഐ.ജിയുടെ വസതി ഉപരോധിക്കുമെന്ന് സമരക്കാർ ഭീഷണി മുഴക്കി.

ഇതോടെയാണ് മൂവായിരത്തോളം ദ്രുതകര്‍മസേനാംഗങ്ങളെ കൂടി വിന്യസിപ്പിക്കുന്നത്. കര്‍ഷക ഉപരോധം തടയാനുള്ള നീക്കങ്ങളെക്കുറിച്ച ആലോചിക്കാന്‍ സംസ്ഥാന പോലീസ് ഉന്നതര്‍ ഇന്നലെ യോഗവും ചേര്‍ന്നു. അതേസമയം കര്‍ഷക പ്രതിഷേധത്തിന് ആറു മാസം തികയുന്ന 26, ബുധനാഴ്ച ഡല്‍ഹിയില്‍ കരിദിനം ആചരിക്കാനാണു സമരക്കാരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button