KeralaLatest NewsNews

ഭക്ഷ്യകിറ്റ് ലഭിച്ചില്ല: പ്ര​കോ​പി​ത​രാ​യി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍

ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ത​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

പൂ​ക്കോ​ട്ടും​പാ​ടം: സംസ്ഥാനം കോവിഡിനോട് കിടപിടിക്കുമ്പോൾ സാധാരണക്കാരുടെയും അന്യസംസ്ഥാന തോഴിലാളികളുടെയും ആകെ ആശ്വാസമാണ് ഭക്ഷ്യ കിറ്റ്. എന്നാൽ പൂ​ക്കോ​ട്ടും​പാ​ട​ത്തെ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ല്‍ ഇ​റ​ങ്ങി. ഭക്ഷ്യ കിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ രംഗത്ത് എത്തിയത്. പൊ​ലീ​സ് ഇ​ട​പെ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ചു. അ​മ​രമ്പ​ലം പ​ഞ്ചാ​യ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ​ഘ​ട്ടം 250 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് തൊ​ഴി​ല്‍ വ​കു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള കി​റ്റു​ക​ള്‍ ഭ​ക്ഷ്യ വ​കു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read Also: ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്

ചി​ല തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കി​റ്റ് ല​ഭി​ച്ച​തോ​ടെ കി​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍ പ്ര​കോ​പി​ത​രാ​യി കൂ​ട്ട​മാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നാ​യാ​ണ് അ​ങ്ങാ​ടി​യി​ല്‍ എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ന്‍​റി​യ​ര്‍​മാ​രും ചേ​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി തി​രി​ച്ച​യ​ച്ചു. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ത​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ 600 തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് എ​ത്തി​ക്കു​മെ​ന്നും കി​റ്റ് ത​യാ​റാ​ക്കി ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് നേ​രി​ടു​ന്ന പ്ര​ശ്ന​മെ​ന്നും ഉ​ട​ന്‍ കി​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡന്റ്​ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മില്ലെന്നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച്‌ ന​ല്‍​കു​ന്നുണ്ടെ​ന്നും കൂ​ട്ട​ത്തി​ലെ ചി​ല​ര്‍​ക്ക് ധാ​ന്യ​കി​റ്റു​ക​ള്‍ ല​ഭി​ക്കു​ക​യും ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ക​യി​ല്ല​ന്ന ഭീ​തി കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​കോ​പി​ത​രാ​കു​ന്ന​തെ​ന്നും കെ​ട്ടി​ട ഉ​ട​മ​ക​ളും പ്ര​തി​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button