CricketLatest NewsNewsSports

മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ടീമിലുണ്ടാകണം: വസീം അക്രം

മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് മുൻ പേസർ ഇതിഹാസം വസീം അക്രം. മുഹമ്മദ് ആമിർ കഴിഞ്ഞ വർഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടീം മാനേജ്മെന്റ ആമിറിനെ പരിഗണിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോഴത്തെ ടീം മാനേജ്മെന്റ മാറിയാൽ മാത്രമേ താൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരവ് പദ്ധതിയിടുന്നുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ടി20യിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ആമീറെന്നും വ്യക്തിപരമായി താരം പാകിസ്താന്റെ ടി20 സ്‌ക്വാഡിൽ ഉണ്ടാകേണ്ടതാണെന്നുമാണ് തന്റെ അഭിപ്രായമെന്നും വസീം അക്രം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button