COVID 19KeralaLatest NewsNews

എൻ 95 മാസ്കിനടിയില്‍ മറ്റു മാസ്കുകള്‍ ഉപയോഗിക്കരുത് ; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ

എന്‍ 95 മാസ്കിനെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്.

ഫെയ്സ്ബുക്ക് കുറിപ്പ് :

N95 ചെയ്യരുതാത്ത 10 കാര്യങ്ങള്‍

1. N95 മാസ്കിനടിയില്‍ മറ്റു മാസ്കുകള്‍ ഉപയോഗിക്കരുത്.

2. അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്കുകള്‍ ഉപയോഗിക്കരുത്.

3. താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.
കാരണം,

N95 മാസ്ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത രീതിയില്‍ ആണ് ധരിക്കേണ്ടത്. എന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു.

ഇത് ഉറപ്പാക്കാന്‍ മാസ്കിന്റെ ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.

4. N95 മാസ്ക് കഴുകാന്‍ പാടില്ല

5. N95 മാസ്ക് വെയിലത്ത് ഉണക്കാന്‍ പാടില്ല.

6. അഴുക്ക് പുരണ്ടതോ രോഗിയുടെ രക്തമോ ശരീരസ്രവങ്ങളോ തെറിച്ചു വീണ മാസ്ക് പുനരുപയോഗിക്കാന്‍ പാടില്ല.

7. വീണ്ടും ഉപയോഗിക്കുമ്ബോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍, ആ മാസ്ക് പുനരുപയോഗം ചെയ്യരുത്.

8. ഒരാള്‍ ഉപയോഗിച്ച മാസ്ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.

9. വാല്‍വുള്ള N95 മാസ്കുകള്‍ ഉപയോഗിക്കരുത്.
ധരിക്കുന്ന ആള്‍ക്ക് രോഗം ഉണ്ടെങ്കില്‍ വാല്‍വിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതാണ് കാരണം.

10. വ്യാജ മാസ്കുകള്‍ ധരിക്കരുത്.

ഡോ. അശ്വിനി ആര്‍.
ഇന്‍ഫോ ക്ലിനിക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button