KeralaLatest NewsNews

കണ്ണൂരില്‍ സ്‌കൂളിന് സമീപത്തുനിന്നും വടിവാളുകള്‍ കണ്ടെത്തി

ആറോളം വടിവാളുകളാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്

കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വടിവാളുകള്‍ കണ്ടെത്തി. മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നടത്തിയ ശുചീകരണത്തിനിടയിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. തലശേരിയിലാണ് സംഭവം.

Also Read: ബ്ലാക്ക് ഫംഗസിനെക്കാൾ മാരകമായ മഞ്ഞ ഫംഗസ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു ; വ്യക്തി ശുചിത്വം പാലിക്കണമെന്ന് വിദഗ്ധര്‍

കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകള്‍ ചാക്കില്‍ കെട്ടി ഒളിച്ച് വെച്ചതായി കണ്ടെത്തിയത്. ഇത്തരത്തില്‍ ആറോളം വടിവാളുകളാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്.

ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ വടിവാളുകള്‍ ഒരു വര്‍ഷത്തിന് മുന്‍പ് ഒളിപ്പിച്ച് വെച്ചതാകാമെന്നാണ് പോലീസിന്റെ അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button