KeralaLatest NewsNews

ചാണകം വേണമെന്ന് പോസ്റ്റിനടിയില്‍ ആവശ്യപ്പെട്ട ആള്‍ക്ക് അതെത്തിച്ചു നല്‍കി യുവമോര്‍ച്ച

കണ്ണൂര്‍: ചാണകം വേണമെന്ന് പോസ്റ്റിനടില്‍ ആവശ്യപ്പെട്ടയാള്‍ക്ക് അത് എത്തിച്ച് നല്‍കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ എഫ്ബി പോസ്റ്റില്‍ രണ്ട് പ്ലേറ്റ് ചാണകം വേണമെന്ന് പറഞ്ഞ അഫ്‌സല്‍ ചെറുവേരിക്കാണ് ഭംഗിയായി പൊതിഞ്ഞ ചാണകം എത്തിച്ചുകൊടുത്തത്. ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന പരിഹാസത്തോടെ വത്സന്‍ തില്ലങ്കേരിയുടെ സഹോദരനായ അശോകന്‍ തില്ലങ്കേരിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൂടെയുണ്ട് ഞങ്ങള്‍

ആവശ്യങ്ങള്‍ അനുസരിച്ച് സഹായങ്ങള്‍ എവിടെയായാലും ഞങ്ങള്‍ എത്തിച്ചു നല്‍കും
യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ എഫ്ബി പോസ്റ്റില്‍ രണ്ട് പ്ലേറ്റ് ചാണകം വേണമെന്ന് പറഞ്ഞ അഫ്‌സല്‍ ചെറുവേരിക്ക് (നാദാപുരം മണ്ഡലത്തിലെ കായക്കൊടി പഞ്ചായത്തില്‍ ) ഭംഗിയായി പൊതിഞ്ഞ് യുവമോര്‍ച്ച നാദാപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button